- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരൾച്ച ദുരിതാശ്വാസത്തിനായി കർണാടകക്ക് പണം അനുവദിക്കണം: പാർലമെന്റിൽ ആവശ്യം ഉന്നയിച്ചു ഖാർഖെ
ന്യൂഡൽഹി: വരൾച്ച ദുരിതാശ്വാസത്തിനായി കർണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കടുത്ത വരൾച്ചയുടെ ആഘാതത്തിൽ വലയുന്ന കർണാടകക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 18,171 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
123 വർഷത്തിനിടയിലെ ഏറ്റവും രൂഷമായ വരൾച്ചയാണ് കർണാടകയിൽ അനുഭവപ്പെടുന്നതെന്നും 35,162 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നതെന്നും ശൂന്യവേളയിൽ സഭയിൽ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. 40-90 ശതമാനം വരെ വിളകൾ നശിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 18,171 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഹായം അനുവദിക്കുന്നത് സംസ്ഥാനത്തിന്റെ സാഹചര്യം മെച്ചപ്പെടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജലസംഭരണികളിലെ ജലനിരപ്പ് ഭയാനകമാം വിധം താഴ്ന്ന നിലയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പ്രളയത്തെത്തുറിച്ചും അദ്ദേഹം സംസാരിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ ജനങ്ങളുടെ പ്രശ്‌നത്തിൽ ബിജെപിക്ക് ശ്രദ്ധയില്ലെന്നും അദ്ദേഹം ആരോപിച്ചു.