- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കാശ്മീരില്‍ മേഘവിസ്ഫോടനം; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്; ശ്രീനഗര്‍ -ലേ റോഡിലെ ഗതാഗതം തടസ്സത്തില്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശവാസിയായ മുഖ്താര്‍ അഹമ്മദ് ചൗഹാന് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുല്‍ഗാം ജില്ലയിലെ ദംഹല്‍ ഹന്‍ജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. പരിക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. റഫാകത് അഹമ്മദ് ചാഹാനെയാണ് തിരിച്ചറിഞ്ഞത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. റോഡ് തകര്‍ന്നതിനാല്‍ ശ്രീനഗര്‍ -ലേ റോഡിലെ ഗതാഗതം ഇനിയൊരു […]
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശവാസിയായ മുഖ്താര്‍ അഹമ്മദ് ചൗഹാന് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുല്‍ഗാം ജില്ലയിലെ ദംഹല്‍ ഹന്‍ജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
പരിക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. റഫാകത് അഹമ്മദ് ചാഹാനെയാണ് തിരിച്ചറിഞ്ഞത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. റോഡ് തകര്‍ന്നതിനാല്‍ ശ്രീനഗര്‍ -ലേ റോഡിലെ ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിട്ടുണ്ട്.