- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് കസ്റ്റഡിയിലിരിക്കെ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് സ്വകാര്യ ചാനലിന് അഭിമുഖം നൽകി; ഗുരുതര അനാസ്ഥ; പോലീസ് മേധാവിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു
ചണ്ഡിഗഢ്: പോലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് സ്വകാര്യ ചാനലിന് അഭിമുഖം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. പഞ്ചാബ് സർക്കാരിന്റേതാണു നടപടി. ഡിഎസ്പി ഗുർഷേർ സിങ്ങ് സന്ധുവിനെയാണ് അഭ്യന്തര മന്ത്രാലയം പിരിച്ചുവിടാൻ ഉത്തരവ് നൽകുകയായിരുന്നു.
ആഭ്യന്തര വകുപ്പ് സെക്രട്ടറി ഗുർകീറത് കിർപാൽ സിങ് ആണ് ഉത്തരവിറക്കിയത്. 2023 മാർച്ചിൽ കസ്റ്റഡിയിലിരിക്കെ രണ്ട് സ്വകാര്യ ചാനലുകൾ ബിഷ്‌ണോയിയുടെ അഭിമുഖം നൽകിയിരുന്നു. പഞ്ചാബിലെ ഖറാറിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി(സിഐഎ)യുടെ കസ്റ്റഡിയിലായിരുന്നു ഈ സമയത്ത് ബിഷ്‌ണോയി. സംഭവം ഏറെ വിവാദമായതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) കുറ്റപത്രം സമർപ്പിച്ചതോടെയാണിപ്പോൾ ഗുർഷേർ സിങ് സന്ധുവിനെതിരെ നടപടി സ്വീകരിച്ചത്. ഉത്തരവിന് പഞ്ചാബ് പബ്ലിക് സർവീസ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളും ക്രിമിനലുകളെയും മഹത്വവൽക്കരിക്കുന്ന തരത്തിലായിരുന്നു ബിഷ്‌ണോയിയുടെ അഭിമുഖം. അഭിമുഖത്തിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥൻ സൗകര്യം ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.