- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവജാത ശിശുവിനെ ആശുപത്രി ലബോറട്ടറിയിൽ ഉപേക്ഷിച്ച് കടന്നു; ഡോക്ടറുടെ പരാതിയിൽ അമ്മയ്ക്കായി തിരച്ചിൽ; ഉപേക്ഷിച്ചത് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ
ഗുരുഗ്രാം: നവജാത ശിശുവിനെ ആശുപത്രി ലബോറട്ടറിയിൽ ഉപേക്ഷിച്ച് കടന്ന് അമ്മയുടെ ക്രൂരത. സംഭവത്തിൽ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ദേവേന്ദർ യാദവിൻ്റെ പരാതിയിലാണ് അജ്ഞാതയായ യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
ഡ്യൂട്ടിയിലിരിക്കെ ലബോറട്ടറി ഏരിയയിൽ ഒരു പെൺകുഞ്ഞിനെ കണ്ടതായി ഡോക്ടർ പരാതിയിൽ പറയുന്നു. മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെയാണ് അമ്മ ഉപേക്ഷിച്ചത്. പരിക്കുകളൊന്നും കൂടാതെ കുഞ്ഞിന്റെ നില ഭദ്രമാണ്. കുഞ്ഞ് നിരീക്ഷണത്തിലാണ് കൂടാതെ പരിചരണത്തിനായി എൻഐസിയു വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
പരാതിയെത്തുടർന്ന്, ബുധനാഴ്ച പോലീസ് അമ്മക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാൻ ആകുമെന്ന് പോലീസ് പറഞ്ഞു.
Next Story