- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സ്പ്രസ് വേയില്‍ കോഴിലോറി മറിഞ്ഞു; കോഴികളെ കൈക്കലാക്കി നാട്ടുകാര്‍; നാട്ടുകാരെ പിരിച്ചു വിട്ടത് പോലീസെത്തി
എക്‌സ്പ്രസ് വേയില്‍ കോഴിലോറി മറിഞ്ഞു;
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഖന്നൗജില്‍ എക്‌സ്പ്രസ് വേയില്‍ മറിഞ്ഞ ലോറിയിലുണ്ടായിരുന്ന കോഴികളെ മുഴുവന്‍ കൈക്കലാക്കി നാട്ടുകാര്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അമേത്തിയില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്നു കോഴിലോറി. ഓട്ടത്തിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന കോഴികള്‍ മുഴുവനും റോഡിലേക്ക് വീണു. ചിലത് വീഴ്ചയില്‍ തന്നെ ചത്തുപോവുകയും ചെയ്തു.
സ്ഥലത്തെത്തിയ നാട്ടുകാര്‍ കണ്ടത് റോഡില്‍ നിറയെ കോഴികളെയാണ്. ഇതോടെ, പറ്റാവുന്നത്ര കോഴികളെ കയ്യിലാക്കാനുള്ള തിരക്കിലായി നാട്ടുകാര്‍. പലരും ബൈക്കിലും കാറിലുമായി കോഴികളെ കൊണ്ടുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് നാട്ടുകാരെ പിരിച്ചുവിട്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Next Story