ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂരിൽ നിർമ്മാണ സാധനങ്ങളുമായി പോയ ലോറിക്ക് തീവച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടുകൂടിയാണ് സംഭവം. ആൾക്കൂട്ട ആക്രമണത്തിൽ ഒരു ലോറി പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു.

കൂടുതൽ ലോറികൾ തീയിടാൻ ശ്രമിച്ചെങ്കിലും കേന്ദ്രസേന എത്തിയതോടെ അക്രമികൾ പിന്മാറുകയായിരുന്നു. മണിപ്പൂർ മുഖ്യമന്ത്രിയുടെ ഇംഫാലിലെ ഔദ്യോഗിക വസതിക്ക് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ തീ കത്തിയതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു.