- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് ആരോപിച്ച് വിദ്യാർത്ഥിക്ക് മർദനം: അന്വേഷിക്കാൻ പ്രത്യേക സംഘം
പൂണെ: മഹാരാഷ്ട്രയിലെ സാവിത്രിബായ് ഫുലെ പുണെ സർവകലാശാലയിൽ വിദ്യാർത്ഥിയെ ലൗ ജിഹാദ് ആരോപിച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൂണെ പൊലീസ് കമീഷണർ അമിതേഷ് കുമാർ അറിയിച്ചു.
ഞായർ പകൽ രണ്ടിന് വിദ്യാർത്ഥി സഹപാഠികളോടൊപ്പം ഭക്ഷണം കഴിച്ചുവരുമ്പോഴായിരുന്നു സംഘം വിദ്യാർത്ഥിയെ ആക്രമിച്ചത്. അക്രമികൾ പേരുവിവരങ്ങൾ ചോദിച്ചെന്നും ആധാർ കാർഡ് നൽകാൻ ആവശ്യപ്പെട്ടെന്നും പത്തൊമ്പതുകാരൻ പറഞ്ഞു. ലൗ ജിഹാദിനു വേണ്ടിയാണോ ക്യാമ്പസിൽ എത്തിയതെന്ന് ചോദിച്ചു. മർദിച്ച് അവശനാക്കിയശേഷം അക്രമികൾ തന്റെ അച്ഛനെ വിളിച്ച് അഡ്‌മിഷൻ റദ്ദാക്കിയില്ലെങ്കിൽ മൃതദേഹമാകും തിരിച്ച് ഗ്രാമത്തിൽ എത്തുകയെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു.