ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള 19 കിലോ പാചകവാതക സിലിണ്ടറിന്റെ വില 30.5 രൂപ കുറച്ചു. രണ്ട് മാസത്തിനിടെ രണ്ട് തവണയായി 40 രൂപ വർധിപ്പിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ 30.5 രൂപ കുറച്ചിരിക്കുന്നത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്നതിനുള്ള 14.2 കിലോയുടെ സിലിണ്ടറിന് വില കുറച്ചിട്ടില്ല.

ഫെബ്രുവരിയിൽ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 15 രൂപയും മാർച്ചിൽ 25 രൂപയും വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ 1764.50 രൂപയും കൊച്ചിയിൽ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. അഞ്ച് കിലോ സിലിണ്ടറിന്റെ വില ഏഴ് രൂപ അമ്പത് പൈസ കുറച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു.