- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; 15 പേര്‍ക്ക് പരിക്ക്; അനുശോചിച്ച് പഞ്ചാബ് മുഖ്യമന്ത്രി
പഞ്ചാബില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ്വീന്ദര്‍ കൗര്‍, ആരാധന വര്‍മ എന്നിവരാണ് മരിച്ചത്.
രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബല്‍വന്ത് സിങ്, ഹര്‍ബന്‍സ് ലാല്‍, അമര്‍ജീത് കൗര്‍, സുഖ്ജീത് കൗര്‍, ജ്യോതി, സുമന്‍, ഗുര്‍മുഖ് സിങ്, ഹര്‍പ്രീത് കൗര്‍, കുസുമ, ഭഗവാന്‍ ദാസ്, ലാലി വര്‍മ, സീത, അജയ്, സഞ്ജയ്, പൂജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ചിലര്‍ ഇതിനകം ആശുപത്രി വിട്ടു.
അപകടത്തില്‍ പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.