- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗക്കേസിലെ കുറ്റവാളിക്ക് 15-ാം പരോള്‍; വിചാരണ പോലും നേരിടാത്തവര്‍ക്ക് ജാമ്യമില്ല; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച വിധി ഞെട്ടിപ്പിക്കുന്നതെന്ന് എം എ ബേബി
ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച വിധി ഞെട്ടിപ്പിക്കുന്നതെന്ന് എം എ ബേബി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. നാലഞ്ച് വര്‍ഷമായി വിചാരണപോലുമില്ലാതെ തടവിലാണ് ഇരുവരും. അതേസമയം, ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിംഗ് 2017ന് ശേഷം തന്റെ പതിനഞ്ചാമത്തെ പരോളില്‍ ഇന്ന് ജയിലിന് പുറത്തിറങ്ങിയിരിക്കുന്നു. ഇത് ലജ്ജാകരവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നും എം എ ബേബി പ്രസ്താവനയില്‍ പറഞ്ഞു.
'തുടര്‍ച്ചയായ തടങ്കല്‍ ഭരണഘടനാപരമായ അനുമതിയുടെ പരിധി ലംഘിച്ചിട്ടില്ല' എന്ന കോടതിയുടെ പ്രസ്താവന നീതിയുടെ ലംഘനമാണ്. വിചാരണ തുടങ്ങാന്‍ പോലും സാധ്യതയില്ലാതെ അഞ്ച് വര്‍ഷത്തോളം ജയിലില്‍ കഴിയുന്നത് ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണനല്‍കുന്നതാണ് ഈ വിധിയെന്നും എം എ ബേബി പറഞ്ഞു.




