- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടമ്മമാർക്ക് പ്രതിമാസം 1000രൂപ പദ്ധതിക്ക് തുടക്കം; എടിഎം കാർഡുകൾ വിതരണം ചെയ്ത് സ്റ്റാലിൻ; നടപ്പാക്കുന്നത് തമിഴ്‌നാട് സർക്കാറിന്റെ ഏറ്റവും വലിയ ക്ഷേമ പദ്ധതി
ചെന്നൈ: വീട്ടമ്മമാർക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് തമിഴ്‌നാട് സർക്കാർ. മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ സി പൻ അണ്ണാദുരയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
'കലൈഞ്ജർ മഗളിർ ഉരുമൈ 'എന്നാണ് പദ്ധതിയുടെ പേര്. അണ്ണാദുരൈയുടെ ജന്മനാടായ കാഞ്ചീപുരത്തു വെച്ചു നടന്ന പരിപാടിയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാർക്ക് എ.ടി.എം കാർഡ് വിതരണം ചെയ്തു.
വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 1.63 കോടി ആളുകളാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. തമിഴ്‌നാട് സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിത്.
Next Story




