- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് കൈക്കൂലി വാങ്ങുന്നതു തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: അഴിമതി കേസിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണ്ണായക വിധി ചർച്ചകളിൽ. ഭർത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസിൽ കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഭർത്താവ് കൈക്കൂലി വാങ്ങിയ കേസിൽ തന്നെ ശിക്ഷിച്ച വിചാരണക്കോടതി വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. അഴിമതി കേസിൽ അതിനിർണ്ണായക നിരീക്ഷണങ്ങളാണ് കോടതിയുടേത്.
ഭർത്താവ് കൈക്കൂലി വാങ്ങുന്നതു തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് കെകെ രാമകൃഷ്ണൻ പറഞ്ഞു. വീട്ടിൽ നിന്നാണ് അഴിമതി തുടങ്ങുന്നത്. വീട്ടുകാരി അഴിമതിയിൽ പങ്കാളിയെങ്കിൽ അതിന് ഒരു അവസാനവും ഉണ്ടാവില്ല- കോടതി പറഞ്ഞു. ഭർത്താവ് കൈക്കൂലി വാങ്ങുന്നതു തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് കെകെ രാമകൃഷ്ണൻ പറഞ്ഞു.
അഴിമതിയിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയെന്നതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാൾ അഴിമതി നടത്തുമ്പോൾ അയാളും ഒപ്പം കുടുംബവുമാണ് നാശമാവുന്നത്. അഴിമതിപ്പണം അവർ ആസ്വദിച്ചെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്- കോടതി പറഞ്ഞു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 1992ലാണ് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തത്. വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചു.
ഭാര്യ ദൈവനായകി ഒരു വർഷം തടവു ശിക്ഷയും ആയിരം രൂപ പിഴയും ഒടുക്കണമെന്നായിരുന്നു പ്രത്യേക കോടതിയുടെ വിധി. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതി തള്ളുന്നത്. ഇനി അവർക്ക് സുപ്രീംകോടതിയെ സമീപിക്കാം. അല്ലാത്ത പക്ഷം ശിക്ഷ ഉടൻ അനുഭവിക്കേണ്ടി വരും.