- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാർ രാജാവും റാണിയും അല്ല; അവർക്ക് തെറ്റ് പറ്റില്ലെന്ന പ്രമാണത്തിലെ പരിരക്ഷ ജനാധിപത്യത്തിൽ ഇല്ല; തുറന്നടിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: രാഷ്ട്രീയക്കാർ രാജാവും റാണിയും അല്ലെന്ന് തുറന്നടിച്ച് മദ്രാസ് ഹൈക്കോടതി. രാജാവിന് തെറ്റ് പറ്റില്ലെന്ന പ്രമാണത്തിലെ പരിരക്ഷ ജനാധിപത്യത്തിൽ ഇല്ല. മൈക്ക് കിട്ടിയാൽ ആകാശം മാത്രമാണ് അതിരെന്ന് നിലയിലാണ് പലരുടെയും സംസാരം.
കോടതികൾക്ക് കാഴ്ചക്കാരായി നിൽക്കാനാകില്ലെന്നും ജസ്റ്റിസ് പി.വേൽമുരുകൻ. മുൻമന്ത്രി കെ.പൊന്മുടിക്കെതിരായ കേസിലാണ് പരാമർശം. ഹൈന്ദവർക്കും സ്ത്രീകൾക്കും എതിരായ അശ്ലീലപരാമർശത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. പരാതി തീർപ്പാക്കിയെന്ന് പൊലീസ് അറിയിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി വിസമ്മതിക്കുകയും ചെയ്തു.
Next Story