- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൃഹപ്രവേശനത്തിന് അവധി നിഷേധിച്ചു; കർണാടകയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി
ബംഗളുരു: ഗൃഹപ്രവേശനത്തിന് അവധി നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് തോന്നക്കാട് സ്വദേശി എം. അഖിലേഷ് (20) ആണ് മരിച്ചത്. കോലാർ ശ്രീ ദേവരാജ് യു.ആർ.എസ് മെഡിക്കൽ കോളജിലെ ബി.പി.ടി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.
അഖിലേഷിന്റെ ചെറിയനാട്ടെ വീടിന്റെ ഗൃഹപ്രവേശം ഞായറാഴ്ച നടക്കാനിരിക്കെയാണ് സംഭവം. അഖിലേഷിന് നാട്ടിലെത്താൻ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, കോളജ് അധികൃതർ അവധി നൽകിയില്ലെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കോളജിൽനിന്ന് അഖിലേഷ് ഹോസ്റ്റൽ മുറിയിലേക്ക് പോയിരുന്നു. എന്നാൽ, ഏറെനേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനാൽ മറ്റു വിദ്യാർത്ഥികൾ കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അഖിലേഷിനെ കണ്ടെത്തിയത്. മധ്യപ്രദേശിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എം.സി. മനുവിന്റെയും വി.ജെ. ശ്രീകലയുടെയും മകനാണ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.




