- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇമാമുകളുടേയും പൂജാരിമാരുടേയും മാസ അലവൻസ് 500 രൂപ കൂട്ടി മമത; വിമർശനവുമായി ബിജെപിയും സിപിഎമ്മും
കൊൽക്കത്ത: ഇമാമുകളുടേയും പൂജാരിമാരുടേയും മാസ അലവൻസ് 500 രൂപ കൂട്ടി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ന്യൂനപക്ഷ വോട്ടുകൾ തട്ടാനുള്ള വിലകുറഞ്ഞ തന്ത്രമെന്ന് വിമർശിച്ചു ബിജെപിയും സിപിഎമ്മും രംഗത്തെത്തി. കൊൽക്കത്തയലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ഇമാമുകളുടെ യോഗത്തിലാണ് ബാനർജി പ്രഖ്യാപനം നടത്തിയത്.
ഇമാമുകൾക്ക് 2,500 രൂപയും മുവസിൻ മാർക്ക് 1000 രൂപയും 2012 ലാണ് മമത പ്രഖ്യാപിച്ചത്. അധികാരത്തിൽ വന്നതിന്റെ പിറ്റേ വർഷം മുതലാണ് ഇമാമുകൾക്കും മുവസിന്മാർക്കും സംസ്ഥാനം മാസ ഓണറേറിയവും പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരേ കോടതിവിധി വന്നപ്പോൾ വഖഫ് ബോർഡുകൾ വഴി അത് നടപ്പാക്കുകയായിരുന്നു.
തന്റെ വിശ്വാസങ്ങളുടെ പേരിൽ ചിലർ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മമത പറഞ്ഞു. താൻ റംസാനിൽ പങ്കെടുത്തപ്പോൾ അതിന്റെ ഫോട്ടോ വെച്ചു പരിഹസിച്ചു. തന്റെ പേര് മാറ്റാൻ പോലും ബിജെപി ശ്രമിച്ചു. എന്നാൽ ഞാൻ അത് കാര്യമാക്കിയില്ല എന്നും ഞാൻ എന്റെ കർത്തവ്യം നിർവ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും വിവിധ മതക്കാർ പരസ്പരം തമ്മിലടിക്കേണ്ടവരല്ലെന്നും പറഞ്ഞു.
താൻ ന്യൂനപക്ഷങ്ങളുടെ പരിപാടിയിൽ പങ്കെടുക്കുമ്പോഴെല്ലാം ബിജെപി പ്രശ്നമുണ്ടാക്കാറുണ്ട്. താൻ തന്റെ ജീവിതകാലം മുഴുവൻ എല്ലാ സമുദായത്തിനു വേണ്ടിയും പ്രവർത്തിക്കുമെന്നും പറഞ്ഞു. ന്യൂനപക്ഷ പ്രീണനം എന്ന ആക്ഷേപത്തെ താൻ ആരേയും വിവേചിച്ചു നിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാണ് ബാനർജി നേരിടുന്നത്.
ബിജെപി ചെയ്യുന്നത് പോലെ തനിക്ക് ആരോടും വിവേചനമില്ല. ബിൽകിസ് ബാനു കേസിലെ പ്രതികഴെ അവർ വിട്ടയയ്ക്കാൻ സഹായിച്ചു. ഗോത്രവർഗ്ഗക്കാർക്കും ന്യുനപക്ഷക്കാർക്കും എതിരേയുള്ള അക്രമം ഇന്ത്യയിലെ എല്ലാവരും സാക്ഷികളാണ്. എന്നാൽ താൻ 307 മദ്രസകൾക്ക് പരിഗണന നൽകി. 700 എണ്ണത്തിന് ഈ വർഷവും പരിഗണന നൽകുമെന്നും പറഞ്ഞു.
അതേസമയം 2021 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2020 ൽ ന്യൂനപക്ഷ പ്രീണനം എന്ന ആക്ഷേപം ബിജെപി ഉയർത്തിക്കൊണ്ടു വന്നപ്പോൾ 8000 ഓളം വരുന്ന പൂജാരിമാർക്ക് സൗജന്യ വീടുകളും 1000 രൂപ മാസം സാമ്പത്തീക സഹായവും നൽകുകയുണ്ടായി. അതേസമയം മമത വോട്ടു വാങ്ങാൻ പാവ രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും വിമർശനം.
ഹിന്ദു പൂജാരിമാർക്ക് മമതയുടെ ദയ ആവശ്യമുണ്ടോ എന്ന് ചോദിച്ച ബിജെപി നേതാവ് സുവേന്ദു അധികാരി ഈ പ്രഖ്യാപനം ന്യൂനപക്ഷത്തിന്റെ വോട്ടു വാങ്ങാനാണെന്നും ഇത്തരം രാഷ്ട്രീയത്തെ തങ്ങൾ അപലപിക്കുന്നതായും പറഞ്ഞു. സമൂഹത്തെ വെട്ടിമുറിക്കൽ എന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. ഇത്തരം നടപടികൾ ബിജെപിക്ക് വളം നൽകുമെന്നും ഇവർ പറയുന്നു.




