- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈയിൽ യുവാവിനെ മർദ്ദിച്ച് റെയിൽവേ ട്രാക്കിൽ തള്ളിയിട്ടു; ട്രെയിൻ കയറി മരിച്ചു; പ്രതികൾ പിടിയിൽ
മുംബൈ: മുംബൈയിൽ യുവാവിനെ മർദ്ദിച്ച് റെയിൽവേ ട്രാക്കിൽ തള്ളിയിട്ടു. ട്രെയിൻ കയറി യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാസ്പോർട്ട് കോർപറേഷനിലെ ജീവനക്കാരനായ ദിനേശ് റാത്തോഡിനെ (28)യാണ് അവിനാശ് മാനേ (31), അയാളുടെ ഭാര്യ ശീതൽ മാനേ (30) എന്നിവർ ചേർന്ന കൊലപ്പെടുത്തിയത്. മുംബൈ സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റ ദിനേശ പാളത്തിലേക്ക് വീഴുകയും അതുവഴി വന്ന സബർബൻ ട്രെയിൻ ദിനേശിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നുവെന്ന് റെയിൽവേ പൊലീസ് പറയുന്നു.
അവിനാശിനേയൂം ഭാര്യയേയും ഞായറാഴ്ച പൊലീസ അറസ്റ്റു ചെയ്തു. ഇരുവരും സിയോൺ സ്റ്റേഷനിൽ ഒരു സബർബൻ ട്രെയിനിൽ വന്നിറങ്ങിയതായിരുന്നു. ഇതിനിടെ ശീതൽ മാനേ ദിനേശുമായി വഴക്കിട്ടു. ദിനേശ് ഭാര്യയോട് മോശമായി പെരുമാറിയതാണ് വഴക്കിന് കാരണമെന്ന് അവിനാശ് അയാളുമായി വഴക്കുണ്ടാക്കി. ഇരുവരും തമ്മിൽ കയ്യാങ്കളിയും നടന്നു. ഇതിനിടെ അവിനാശിന്റെ അടിയേറ്റ് ബാലൻസ് നഷ്ടപ്പെട്ട ദിനേശ് പ്ലാറ്റ്ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന ട്രെയിൻ ദിനേശിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. അയാൾ തത്ക്ഷണം മരിച്ചു.
സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ച പൊലീസ് ധാരാവിയിൽ നിന്ന് അവിനാശിനെ പിടികൂടി. ഇയാളുടെ ഭാര്യയെ പിന്നീട് കസ്റ്റഡിയിലെടുത്തുവെന്നും റെയിൽവേ പൊലീസ് അറിയിച്ചു.




