- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ കട്ടിലിൽ സുഖമായി കിടക്കുന്ന പോലെ 'ഫ്ലൈഓവർ' തൂണിനുള്ളിൽ ദേ..ഒരാൾ; കാലിന്മേൽ കാല് കയറ്റി വച്ച് പോകുന്നവരെയെല്ലാം നോക്കിയിരിപ്പ്; യാരാടാ...സാമി ഇവനെന്ന് നെറ്റിസൺസ്
ബെംഗളൂരു: ബെംഗളൂരു ജലഹള്ളി ക്രോസിലെ ഒരു ഫ്ലൈഓവർ തൂണിനുള്ളിൽ ഒരാൾ വിശ്രമിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വഴിയാത്രക്കാരെയും നെറ്റിസെൻസിനെയും ഒരുപോലെ ഞെട്ടിച്ച ഈ ദൃശ്യങ്ങൾ, രാജ്യത്ത് വർധിച്ചു വരുന്ന ഭവനരഹിതരുടെ എണ്ണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്.
തിരക്കേറിയ ട്രാഫിക് ജംഗ്ഷന് മുകളിലൂടെ പോകുന്ന ഫ്ലൈഓവറിൻ്റെ തൂണിനും സ്പാനിനും ഇടയിലുള്ള ചെറിയ സ്ഥലത്താണ് യുവാവ് ചാരിക്കിടക്കുന്നത്. താഴെയായി വാഹനങ്ങൾ കടന്നുപോകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. വീഡിയോ പകർത്തിയയാളെ നോക്കി ഇരിക്കുകയാണെങ്കിലും, യാതൊരു പ്രതികരണവുമില്ലാതെ അനങ്ങാതെ കിടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടുവെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. ഫ്ലൈഓവറിന് മുകളിൽ ഒരാൾ ഇരിക്കുന്നത് താഴെ നിന്ന് ശ്രദ്ധയിൽപ്പെട്ടതോടെ പരിഭ്രാന്തി പടർന്നിരുന്നു. ഇത്രയും ഉയരത്തിൽ ഒരാൾ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പലർക്കും ആശങ്കയുണ്ട്.
സംഭവം അധികൃതരെ അറിയിച്ചിട്ടുണ്ട്. പോലീസിനെ വിവരമറിയിച്ചതിന് ശേഷം എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ബെംഗളൂരു നഗരത്തിൻ്റെ സുരക്ഷയെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു. പുതിയ തലമുറയ്ക്ക് സർക്കാർ ജോലിയും സ്ഥിരവരുമാനവും അപ്രാപ്യമാകുന്നതിൻ്റെ ഫലമായി ബെംഗളൂരുവിലും കർണാടകയിലും രാജ്യവ്യാപകമായി ഭവനരഹിതരുടെ എണ്ണം വർധിക്കുകയാണെന്നും, ഇത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ചിലർ ചൂണ്ടിക്കാട്ടി.




