ന്യൂഡല്‍ഹി: ഒരു കിലോയില്‍ അധികം വരുന്ന ചരസും വീര്യം വര്‍ധിപ്പിച്ച കഞ്ചാവിന്റെ വകഭേദങ്ങളുമായി രണ്ട് യുവാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹരി നഗറില്‍ താമസിക്കുന്ന റിതാന്‍ഷു ഗുണ്ട് (25), ഇളയ സഹോദരന്‍ റിഥം ഗുണ്ട് (20) എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ 17 ന് ജനക്പുരിയിലെ തിഹാര്‍ ജയില്‍ റോഡില്‍ കാറില്‍ മയക്കുമരുന്നുമായി പോവുകയായിരുന്നു ഇരുവരും.

ഇവിരില്‍ നിന്നും 1.068 ചരസും കൂടാതെ ഉയര്‍ന്ന ലഹരിക്കായി ഉപയോഗിക്കുന്ന ടിഎച്ച്‌സി, ഒജി എന്നിവയും പിടിച്ചെടുത്തു. ഒ ജി എന്നാല്‍ ശക്തമായ ഫലങ്ങള്‍ക്ക് പേരുകേട്ട ഒരു കഞ്ചാവ് ഇനമാണ്. ടെട്രാഹൈഡ്രോകണ്ണാബിനോള്‍ കഞ്ചാവിലെ പ്രാഥമിക സൈക്കോ ആക്റ്റീവ് സംയുക്തം വേര്‍തിരിച്ച് ശക്തിപ്പെടുത്തുന്നതാണ്.

പ്രദേശത്തെ മയക്കുമരുന്ന് വില്‍പ്പനക്കാരുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, തിഹാര്‍ ജയില്‍ റോഡില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇവരോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് അവരെ പിന്തുടര്‍ന്ന് കീഴടക്കിയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ പോലീസ് 1.068 കിലോഗ്രാം ചരസ്, 98 ഗ്രാം THC, 174 ഗ്രാം ഛഏ എന്നിവ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

കള്ളക്കടത്ത് വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. എന്‍ഡിപിഎസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റിതാന്‍ഷു ബിരുദധാരിയാണ്. മുമ്പ് പിതാവിനെ ഹെവി വെഹിക്കിള്‍ സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസില്‍ സഹായിച്ചിരുന്നു. ഹരിനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ക്രിമിനല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നു, ഹരിയാനയിലെ സോഹ്നയില്‍ രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ റിഥവും ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.