- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഗ്ര സ്ഫോടന ശബ്ദത്തിൽ നടുക്കം; പരിഭ്രാന്തിയിൽ ആളുകൾ ചിതറിയോടി; ഉത്തര്‍പ്രദേശിനെ വിറപ്പിച്ച് പടക്കനിര്‍മാണശാലയിൽ വൻ പൊട്ടിത്തെറി; രണ്ടുപേർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്
ലക്നൗ: പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ലക്നോവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുഡാംബ സ്റ്റേഷന് പരിധിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള് മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.
Next Story