- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഏരിയയിൽ വൻ തീപിടുത്തം; ബൈക്കുകളടക്കം നിരവധി വാഹനങ്ങൾ കത്തിചാമ്പലായി; ആളുകൾ കുതറിയോടി; സംഭവം വാരാണസിയിൽ
വാരാണസി: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഏരിയയിൽ വൻ തീപിടുത്തം. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ 200ലേറെ വാഹനങ്ങൾ കത്തിനശിച്ചതായിട്ടാണ് വിവരങ്ങൾ.
ഇന്ന് പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. സംഭവം നടന്ന ഉടനെ തന്നെ അഗ്നിശമന സേന, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു.
തീപിടുത്തത്തിന് പിന്നാലെ പ്രദേശത്താകെ വൻ പുക കൊണ്ട് മൂടുകയായിരിന്നു. 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), പോലീസ് സംഘം എന്നിങ്ങനെ സംയുക്തമായാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.