- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യശാസ്ത്ര വിദ്യാര്‍ഥി കെട്ടിടത്തിന്റെ 21-ാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍; ശിവ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് മാതാപിതാക്കള്‍
വൈദ്യശാസ്ത്ര വിദ്യാര്‍ഥി കെട്ടിടത്തിന്റെ 21-ാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍
ഗ്രേറ്റര്‍ നോയിഡ: എംബിബിഎസ് വിദ്യാര്‍ഥി കെട്ടിടത്തിന്റെ 21-ാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മഥുര സ്വദേശി ശിവ (29) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗൗര്‍ സിറ്റിയിലുള്ള സഹോദരിയുടെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ശിവ. മാതാപിതാക്കള്‍ തൊട്ടടുത്ത മുറിയിലിരിക്കുകയായിരുന്നു. ഈ സമയം ശിവ ബാല്‍ക്കണിയില്‍ എത്തുകയും 21-ാം നിലയില്‍നിന്ന് എടുത്ത് ചാടുകയുമായിരുന്നു.
ഡല്‍ഹിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ 2015ല്‍ എം.ബി.ബി.എസ് ബിരുദത്തിന് പ്രവേശനം നേടിയ ശിവക്ക് കോവിഡ്-19ന് പിന്നാലെ മാനസീകാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് കോഴ്‌സ് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ഇതില്‍ ശിവ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് മാതാപിതാക്കളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ വ്യക്തത വരുത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകണെന്ന് നോയിഡ പൊലീസ് അറിയിച്ചു. കുടുംബം പോലീസുമായി സഹകരിക്കുന്നുണ്ടെന്നും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ പരിഗണിക്കുമെന്നും അഡീഷണല്‍ ഡി.സി.പി ഗോയല്‍ പറഞ്ഞു.