- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡൽഹി: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. അഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതായി മേഘാലയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ വിൻസെന്റ് എച്ച്. പാല പറഞ്ഞു. ജനുവരി 25 ന് 55 സ്ഥാനാർത്ഥികളുടെ പേരുകൾ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
മേഘാലയയിൽ ആകെ 60 നിയമസഭസീറ്റുകളാണുള്ളത്. തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും. ഫെബ്രുവരി ഏഴിനാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.
നിലവിൽ എൻ.പി.പിക്ക് 20 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്ക് (യു.ഡി.പി) എട്ട് സീറ്റുകളും, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിനും (പി.ഡി.എഫ്) ബിജെപിക്കും രണ്ട് സീറ്റുകൾ വീതമാണുള്ളത്. പ്രതിപക്ഷമായ തൃണമൂൽ കോൺ?ഗ്രസിന് ഒമ്പത് സീറ്റുകളുണ്ട്. രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. പതിനാല് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.