- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബംഗ്ലാദേശികളക്കൊപ്പം ചേര്‍ന്ന് സെയ്ഫ് നടത്തിയ നാടകമാണോ ഇത്? അയാള്‍ ഒരു പാഴ് വസ്തു; സെയ്ഫിനെ ബംഗ്ലദേശ് അതിക്രമി കൊണ്ടുപോയെങ്കില്‍ നന്നായേനെ; മാലിന്യം നീക്കുന്ന പ്രവൃത്തിയെങ്കിലുമാകുമായിരുന്നു'; വിവാദപരാമര്‍ശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി
മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് നാരായണ്‍ റാണെ. ജനുവരി 16 ന് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നടന്നത് അക്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സെയ്ഫ് ഒരു പാഴ്‌വസ്തു ആണെന്നും അത് എടുത്ത് കളയാനാണ് ബംഗ്‌ളാദേശി വന്നതെന്നും മന്ത്രി പരാമര്‍ശിച്ചു. ഇതാണ് വിവാദമായിരിക്കുന്നത്. അത് ഒരു നല്ല കാര്യമല്ലേ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമര്‍ശം.
'നടന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്നത് ശരിക്കും കത്തിയാണോ അതോ അഭിനയമായിരുന്നോ ? ഇത്ര വലിയ കുത്തേറ്റയാള്‍ക്ക് എങ്ങനെയാണ് വളരെ പെട്ടെന്ന് ആശുപത്രി വിടാന്‍ കഴിയുകയെന്ന് നിതേഷ് റാണെ ചോദിക്കുന്നു. ബംഗ്ലാദേശികളക്കൊപ്പം ചേര്‍ന്ന് സെയ്ഫ് നടത്തിയ നാടകമാകാമെന്നാണ് സംശയിക്കുന്നത്. സെയ്ഫ് അലി ഖാനെ ബംഗ്ലദേശ് അതിക്രമി കൊണ്ടുപോയെങ്കില്‍ നന്നായേനെ. എങ്കിലത് മാലിന്യം നീക്കുന്ന പ്രവൃത്തിയെങ്കിലുമാകുമായിരുന്നു. ഹിന്ദു സമുദായത്തിലെ ഒരു നടന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിപക്ഷം മൗനം പാലിക്കും. എന്നാല്‍ സെയ്ഫ് അലി ഖാനെയും, ഷാരൂഖ് ഖാനെയും കുറിച്ച് സുപ്രിയ സുലേയെ പോലുള്ളവര്‍ ആശങ്കപ്പെടുകയാണെന്നും നിതേഷ് റാണെ പരിഹസിച്ചു.
ആക്രമിക്കപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടത്. അക്രമിയുടെ കുത്തേറ്റ 16ന് പുലര്‍ച്ചെയാണ് താരം ഓട്ടോറിഷയില്‍ മുംബൈ നാനാവതി ആശുപത്രിയിലെത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന നടന്‍ ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങേണ്ടതിനാല്‍ രണ്ടാഴ്ച്ചകൂടി ബെഡ് റെസ്റ്റില്‍ തുടരാനാണ് ആശുപത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഭാര്യ കരീന കപൂറും മകള്‍ സാറാ അലി ഖാനും ചേര്‍ന്നാണ് ആശുപത്രിയില്‍ നിന്നും നടനെ കൊണ്ടുപോയത്. നടനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പൊലീസ് പിടികൂടിയ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.