- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ ടെലിവിഷൻ താരം തിരിച്ചെത്തി
ന്യൂഡൽഹി: കാണാതായ ഹിന്ദി ടെലിവിഷൻ താരം ഗുരുചരൺ സിങ് വീട്ടിൽ തിരിച്ചെത്തി. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ ഗുരുചരൺ വീട്ടിൽ തിരിച്ചെത്തിയത്. ആത്മീയ യാത്രക്കായി വീട്ടിൽ നിന്ന് പോയതാണെന്ന് ഗുരുചരൺ സിങ് പറഞ്ഞതായി ഡൽഹി പൊലീസിനെ ഉദ്ധരിച്ച് എ.എൻ.എ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 20നാണ് ഗുരുചരൺ സിങിനെ കാണാതാവുന്നത്. മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങിയ നടനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് പിതാവ് പൊലീസിൽ പരാതിപ്പെട്ടത്. സി.സി.ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഡൽഹി വിമാനത്താവളത്തിന് സമീപത്ത് നടനെ കണ്ടിരുന്നു. പല ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് 25 ദിവസത്തിന് ശേഷം നടൻ തിരികെ എത്തിയത്.
പ്രമുഖ സീരിയലായ താരക് മെഹ്ത ക ഉൽട്ടാ ചഷ്മയിലൂടെയാണ് ഗുരുചരൺ സിങ് ശ്രദ്ധേയനാവുന്നത്. റോഷൻ സിങ് സോധി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.