അഹമ്മദാബാദ്: രാജ്യത്ത് തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ടെന്നും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ മറ്റ് ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനും ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചോരാനും ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ വർഷം ജനാധിപത്യത്തിന്റെ ഉത്സവം പോലെയാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നും ഏകോപനത്തിൽ നിന്നും മറ്റു ജനാധിപത്യ രാജ്യങ്ങൾക്ക് ഏറെ പഠിക്കാനുണ്ട്. 64 ജനാധിപത്യ രാജ്യങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ താരതമ്യം ചെയ്തുകൊണ്ട് ലോകത്തിലെ പ്രമുഖ സർവകലാശാലകൾക്ക് പഠനം നടത്താവുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറെ ആവേശത്തോടെ വോട്ട് രോഖപ്പെടുത്തുന്ന ഗുജറാത്തിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയിൽ നിന്ന് ഗുജറാത്തിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനവിധി തേടുന്ന ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രിക്ക് വോട്ട്. അഹമ്മദാബാദ് നിഷാൻ ഹയർസെക്കണ്ടറി സ്‌കൂളിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

മോദി