- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു
ഹൈദരാബാദ്: 19 കാരിയായ മകളെ ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടതിനെ തുടർന്ന് അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു. ജൻഗമ്മ എന്ന സ്ത്രീയാണ് മകൾ ഭൈരവിയയെ വകവരുത്തിയത്. ഇബ്രാഹിം പട്ടണത്തെ തങ്ങളുടെ വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ മകളെ ആൺസുഹൃത്തിനൊപ്പം കണ്ടതാണ് ജൻഗമ്മയെ പ്രകോപിതയാക്കിയത്.
ബുധനാഴ്ച ജൻഗമ്മ ജോലി സ്ഥലത്ത് നിന്ന് ഊണുകഴിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. ആൺസുഹൃത്തിനെ പുറത്താക്കിയ ശേഷമാണ് സാരി കൊണ്ട് മകളുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.
ഇരയായ പെൺകുട്ടിയുടെ ഇളയ സഹോദരൻ ജനലിലൂടെ സംഭവം കണ്ടുവെന്നും അമ്മയ്‌ക്കെതിരെ പരാതി നൽകിയെന്നുമാണ് പൊലീസ് പറയുന്നത്. മകൾ ഭാർഗവിക്ക് കല്യാണ ആലോചനകൾ വരുന്ന സമയമായിരുന്നു. താൻ മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതിനിടെ, മകൾ ആൺസുഹൃത്തിനെ വീട്ടിൽ കൊണ്ടുവന്നതാണ് ജൻഗമ്മയെ പ്രകോപിതയാക്കിയത്.
Next Story