അഹമ്മദാബാദ്: ഗുജറാത്തിൽ ഭാര്യയെ കൊന്ന് ചിത്രങ്ങൾ സൊസൈറ്റി ഗ്രൂപ്പു വഴി പങ്കുവെച്ച വ്യവസായി അറസ്റ്റിൽ. ഭാര്യയെ സംശയിച്ചു കൊണ്ടാണ് ഭർത്താവ് കടുംകൈ ചെയ്തത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. വ്യവസായിയായ ഗുരു ജിരോലിയാണ് ഭാര്യ അംബികയെ ആൺസുഹൃത്തുമായുള്ള ബന്ധത്തിന്റെ പേരിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം.

ഭാര്യ സുഹൃത്തിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും മക്കളുടെ പരീക്ഷ കഴിയട്ടെ എന്ന് പറഞ്ഞെന്നും വിസമ്മതിച്ചാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഭാര്യയുടെ രക്തം പുരണ്ട ചിത്രങ്ങൾ സൊസൈറ്റി ഗ്രൂപ്പിൽ ഇയാൾ പങ്കുവെക്കുകയും ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഗുരു ജിരോലി തന്നെയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ചത്.

സംഭവത്തിൽ പൊലീസ് ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സോലാപൂർ സ്വദേശികളായ ഇവർ രാജ്‌കോട്ടിൽ സ്ഥിര താമസമാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.