- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യക്ക് മറ്റ് ബന്ധമെന്ന് സംശയം; കഴുത്തുമുറുക്കി കൊന്ന് യുവാവ്
ഭോപ്പാൽ: സംശയരോഗത്തെ തുടർന്ന് ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു യുവാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കേസിൽ നദീം ഉദ്ദീൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ നിഷാദ്പുരയിൽ മെയ് 21നാണ് സംഭവമുണ്ടാകുന്നത്. 22കാരിയാണ് കൊല്ലപ്പെട്ട യുവതി.
സംശയത്തിന്റെ പേരിൽ ഇവരുമായി നദീം വഴക്ക് പതിവായിരുന്നു. മാനസിക ബുദ്ധിമുട്ട് കൂടാതെ ശാരീരികമായും നദീം ഉപദ്രവം തുടങ്ങിയതോടെ ഇവർ മുരളീനഗറിലുള്ള സ്വന്തം വീട്ടിലേക്ക് അടുത്തിടെ താമസം മാറ്റി. എന്നാൽ കാര്യങ്ങൾ ഒത്തുതീർപ്പാക്കാമെന്ന വ്യാജേന ഇവരെ മെയ് 21ന് നദീം കാരോണ്ട് ക്രോസിങ്ങിന് സമീപത്തേക്ക് വിളിച്ചു വരുത്തി.
തുടർന്ന് ഇവിടെ വെച്ച് ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും വഴക്ക് മൂത്തതോടെ ശ്വാസം മുട്ടിച്ച് ഇവരെ കൊലപ്പെടുത്തുകയുമായിരുന്നു. കൊല നടത്തിയതിന് ശേഷം മൃതദേഹം 2 കിലോമീറ്റർ അകലെയുള്ള ഒരു പ്രദേശത്തുകൊണ്ടുപോയി മണ്ണെണയൊഴിച്ച് കത്തിച്ച നദീം ഇതിന് ശേഷമാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രദേശത്ത് നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു.