- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം ഇഷ്ടപ്പെടാത്തതിനെ ചൊല്ലി തർക്കം; പൊലീസുകാരിയായ ഭാര്യയെ ബേസ് ബോൾ ബാറ്റിന് അടിച്ച് കൊലപ്പെടുത്തി; ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
സിധി: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ, ഭക്ഷണം ഇഷ്ടപ്പെടാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ, ഹെഡ് കോൺസ്റ്റബിളായ ഭാര്യയെ ഭർത്താവ് ബേസ്ബോൾ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. സംഭവസ്ഥലത്ത് നിന്ന് പ്രതിയായ വീരേന്ദ്ര സാകേത് ഓടി രക്ഷപ്പെട്ടു. കമാർജി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ സവിത സാകേത് ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഭക്ഷണത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ കലഹമുണ്ടായി. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും ഭർത്താവ് ഓടി രക്ഷപ്പെട്ടിരുന്നു. വഴക്ക് നടക്കുന്നതിനിടെ സവിതയുടെ മകൾ അയൽവാസികളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ മകൾ കണ്ടത്. സമീപത്തുനിന്ന് ബേസ്ബോൾ ബാറ്റ് പൊലീസ് കണ്ടെടുത്തു.
ഗുരുതരാവസ്ഥയിലായ സവിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട സവിതയുടെ കുട്ടികൾക്ക് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നൽകിയതായും മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കുമെന്നും റെവാ റേഞ്ച് ഡിഐജി ഹേമന്ത് ചൗഹാൻ അറിയിച്ചു.