ചെന്നൈ: തിരുപ്പൂരിൽ നഴ്സിനെ അതിക്രൂരമായി കൊലപ്പെടുത്തി. 25 കാരിയായ ചിത്ര എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മധുര സ്വദേശിയാണ് ചിത്ര. പല്ലടത്തെ സ്വകാര്യ ഡെൻറ്റൽ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. കഴിഞ്ഞ മാസമാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്.

മൃതദേഹത്തിന്റെ തലയും കയ്യും കല്ലുകൊണ്ട് അടിച്ച് ചതച്ച നിലയിലാണ്. കളക്ട്രേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.