- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായം; വഖഫ് ബില്ലിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതിഷേധത്തിന്
വഖഫ് ബില്ലിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതിഷേധത്തിന്
ന്യൂഡല്‍ഹി: എതിര്‍പ്പുകള്‍ അവഗണിച്ച് വഖഫ് ഭേദഗതി ബില്‍ പാസാക്കിയതിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രാജ്യവ്യാപക പ്രതിഷേധം നടത്താന്‍ ഒരുങ്ങുന്നു. ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായവും നാണക്കേടുമാണ് കേന്ദ്രനടപടിയെന്നും തെറ്റുകള്‍ മറച്ചുവെക്കാന്‍ നാട്ടില്‍ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു.
വഖഫ് സ്വത്തുക്കള്‍ നശിപ്പിക്കുന്ന ഈ നിയമം മുസ്ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും ബില്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ ഏകാധിപത്യ മനോഭാവം ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ലെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. അഹമ്മദാബാദിലും കൊല്‍ക്കത്തയിലും നടന്ന പ്രതിഷേധങ്ങളില്‍ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി, ലഖ്‌നൗ, സംഭല്‍ എന്നിവിടങ്ങളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. പ്രതിഷേധം തടയാന്‍ ജാമിഅ മില്ലിയ സര്‍വ്വകലാശാലയുടെ ഗേറ്റ് അധികൃതര്‍ അടച്ചു. അകത്ത് കടന്ന വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചു.