- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുട്ടപർത്തിയിലെ പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി; വേദി പങ്കിടവേ ദേ..ബോളിവുഡ് താരറാണി ഐശ്വര്യ റായ് യുടെ വരവ്; ഏവരെയും ഞെട്ടിച്ച് നടന്നത് മറ്റൊന്ന്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
അമരാവതി: ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ പരിപാടിക്കിടെ നടി ഐശ്വര്യ റായ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ട് വണങ്ങി അനുഗ്രഹം തേടി. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഐശ്വര്യയെ അനുഗ്രഹിച്ചു.
പരിപാടിയിൽ സംസാരിക്കവെ, സ്നേഹത്തെക്കുറിച്ചും മനുഷ്യസേവനത്തെക്കുറിച്ചും ഐശ്വര്യ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. ജാതി എന്നത് മനുഷ്യവംശത്തിൻ്റേത് മാത്രമാണെന്നും, സ്നേഹമാണ് ഏക മതമെന്നും അവർ പ്രസംഗത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദി ഈ പ്രത്യേക അവസരത്തിൽ പങ്കെടുത്തതിനും പ്രചോദനം നൽകുന്ന വാക്കുകൾ പങ്കുവെച്ചതിനും ഐശ്വര്യ നന്ദി അറിയിച്ചു. സത്യസായി ബാബ എപ്പോഴും ഊന്നിപ്പറയാറുള്ള അഞ്ച് 'ഡി'കളായ അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം എന്നിവയെക്കുറിച്ചും താരം തന്റെ പ്രസംഗത്തിൽ സംസാരിച്ചു.
Next Story




