ലക്‌നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്ലിം വിദ്യാർത്ഥിയെ അദ്ധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഉത്തർപ്രദേശ് സർക്കാർ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണം.

അദ്ധ്യാപികയ്ക്കെതിരെ എടുത്ത നടപടിയും കേസിന്റെ പുരോഗതിയും കമീഷനെ അറിയിക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ, സമാനസംഭവം ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളിലും മറുപടി വേണമെന്നും കമീഷൻ നിർദേശിച്ചു.