ന്യൂഡൽഹി: വ്യവസായിയും മുൻ കോൺഗ്രസ് എംപിയുമായ നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നു. മോദിയുടെ വികസിത ഭാരത അജണ്ടക്ക് പിന്തുണ നൽകാനാണ് മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. 2004-14 കാലയളവിൽ കുരുക്ഷേത്ര മണ്ഡലത്തെ പ്രതിനിധാനംചെയ്ത് അദ്ദേഹം ലോക്‌സഭയിലുണ്ടായിരുന്നു. ഇതേ സീറ്റിൽ അദ്ദേഹം ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കും.

ഹരിയാന മന്ത്രിയും സ്വതന്ത്ര എംഎ‍ൽഎയുമായ രഞ്ജിത് സിങ് ചൗട്ടാലയും ഞായറാഴ്ച ബിജെപിയിൽ ചേർന്നു. അദ്ദേഹം ഹിസാർ സീറ്റിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. അതിനിടെ, കാൺപുരിലെ സിറ്റിങ് എംപിയും ബിജെപി നേതാവുമായ സത്യദേവ് പചൗരി താൻ കാൺപുരിൽനിന്ന് മത്സരിക്കില്ലെന്ന് കാട്ടി പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദക്ക് കത്തയച്ചു.