- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശബ്ദം കേട്ട് നോക്കിയപ്പോള്‍ പൂച്ച; പിന്നാലെ കയറി വന്ന അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി യുവാവ്; രക്ഷപ്പെട്ടത് രലനാരിഴയ്ക്ക്; പൂച്ചയെ പിടിക്കാന്‍ പുലി കാന്റ്നീല്; വീഡിയോ വൈറല്‍
ഉദഗമണ്ടലം: നീലഗിരി പ്രദേശത്ത് പുലികളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കെ, ഒരു ഹോട്ടലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പൂച്ചയെ പിടിക്കാന്‍ ഒരു ഹോട്ടലിലേക്ക് കയറുന്ന പുലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ഒരു പൂച്ചയെ പിന്തുടര്‍ന്ന് പുലി നേരെ ഹോട്ടലിലേക്ക് കയറുകയായിരുന്നു. അപ്പോള്‍ അവിടെ ചായ കുടിച്ചുകൊണ്ടിരുന്ന ഒരാള്‍ എന്തോ സൗണ്ട് കേട്ട് നോക്കുമ്പോള്‍ പൂച്ച പാഞ്ഞ് വരുന്നതാണ് കണ്ടത്. എന്നാല്‍ അപ്രതീക്ഷിതമായി പൂച്ചയൂടെ പിന്നാലെ കയറി വന്ന പുലയെ കണ്ടപ്പോള്‍ അയാള്‍ പേടിച്ച് മാറുന്നതും വീഡിയോയില്‍ കാണാം.
ടേബിളിന് അടിയില്‍ അഭയം തേടിയ പൂച്ചയെ പിന്തുടര്‍ന്ന പുലി, ഹോട്ടലിന്റെ ഉള്ളിലൂടെ കുറച്ച് നേരം ഓടി. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നീലഗിരിയിലെ പല പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ദൃശ്യങ്ങള്‍ അതിഥികളും നാട്ടുകാരും ആശങ്കയില്‍ ആക്കുകയാണ്.