- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയില്‍ ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യാനിട്ട് കിടന്നു; പുലര്‍ച്ചെ ബൈക്കിന് തീപിടിച്ചു; തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു; ചികിത്സയിലിരിക്കെ പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
ചെന്നൈ: ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. സംഭവത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്കും പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് കുഞ്ച് മരിച്ചത്. 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുരുതരമായി പൊള്ളലേറ്റത്. മധുരവയല്‍ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാര്‍ട്‌മെന്റില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗൗതമന്‍ (31), ഭാര്യ മഞ്ജു (28), 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണു പരുക്കേറ്റത്. മഞ്ജു അപകടനില തരണം ചെയ്തു.
50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമാണ്. രാത്രി ചാര്‍ജ് ചെയ്യാനിട്ട ബൈക്കില്‍നിന്നു ഞായറാഴ്ച പുലര്‍ച്ചെ പുകയും രൂക്ഷഗന്ധവും ഉയരുകയായിരുന്നു. അയല്‍വാസികളാണ് ഇവരെ കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കേസെടുത്തെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.