ന്യൂഡൽഹി:ഇ കോമേഴ്സ് ഭീമനായ ഫ്‌ളിപ്പ്കാർട്ട് ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ഹാൻഡ്‌ലിങ് ഫീസ് ഏർപ്പെടുത്തി. അതായത് ഫ്‌ളിപ്കാർട്ടിലൂടെ ഒരു ഉപയോക്താവ് സാധനങ്ങൾ വാങ്ങുമ്പോൾ 'ക്യാഷ് ഓൺ ഡെലിവറി' എന്ന പയ്‌മെന്റ്‌റ് ഓപ്ഷൻ ആണ് തിരഞ്ഞെടുക്കുന്നത് എന്നുണ്ടെങ്കിൽ ഫ്‌ളിപ്പ്ക്കാർട്ട് അഞ്ച് രൂപ ഫീസ് ഈടാക്കും.

സാധാരണ ഡെലിവറി ചാർജ് ഫ്‌ളിപ്പ്ക്കാർട്ട് ഈടാക്കാറുണ്ട്. ഉപഭോക്താവ് ഓർഡർ ചെയ്യുന്ന സാധനത്തിന്റെ മൂല്യം 500 രൂപയിൽ താഴെ ആണെങ്കിൽ മാത്രമാണ് ഈ തുക നൽകേണ്ടത്. അതായത് 500 രൂപയ്ക്ക് മുകളിലാണ് ഓർഡർ ചെയ്ത സാധനത്തിന്റെ മൂല്യം എന്നുണ്ടെങ്കിൽ ഡെലിവറി ഫീസ് ഇല്ല .

ഫ്‌ളിപ്പ്കാർട്ടിൽ നിന്നും 500 രൂപയിൽ താഴെയുള്ള സാധനങ്ങളാണ് വാങ്ങുന്നത് എന്നുണ്ടെങ്കിൽ ഫ്‌ളിപ്കാർട്ട് പ്ലസ് എന്ന പേരിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഉൽപ്പന്നത്തിന് ഡെലിവറി ഫീസായി 40 രൂപ നൽകണം. അതേസമയം, 500 രൂപയോ അതിൽ കൂടുതലോ ഉള്ള ഓർഡറുകൾ സൗജന്യമായി ഫ്‌ളിപ്പ്കാർട്ട് ഡെലിവർ ചെയ്യുന്നു. എന്നാൽ ഇപ്പോൾ, ഡെലിവറി ഫീ പരിഗണിക്കാതെ, എല്ലാ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കും ഫ്‌ളിപ്പ്കാർട്ട് അഞ്ച് രൂപ ഹാൻഡ്ലിങ് ഫീസ് ഈടാക്കും

ഈ തുക നൽകാതിരിക്കാൻ ക്യാഷ് ഓൺ ഡെലിവറി എന്ന പേയ്‌മെന്റ് ഓപ്ഷൻ നൽകാതെ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ഓൺലൈൻ പേയ്‌മെന്റ് തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്യുന്ന പക്ഷം ഹാൻഡ്‌ലിങ് ഫീ നൽകേണ്ടി വരില്ല.

2021-22 സാമ്പത്തിക വർഷം ഫ്‌ളിപ്പ്കാർട്ട് 31 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡെലിവറി നടത്തുമ്പോൾ ഉള്ള ഗതാഗതം, വിപണനം എന്നീ ചെലവുകൾ കാരണം സാമ്പത്തിക വർഷത്തിൽ ഫ്‌ളിപ്പ്ക്കാർട്ടിന്റെ അറ്റ ??നഷ്ടം 51 ശതമാനം വർധിച്ച് 4,362 കോടി രൂപയായി.