പട്‌ന: കൈത്തോക്കുമായി സ്‌കൂളിലെത്തിയ നഴ്‌സറി വിദ്യാര്‍ഥി മൂന്നാം ക്ലാസുകാരനെ വെടിവച്ചു. ബിഹാറിലെ സുപോല്‍ ജില്ലയില്‍ ലാല്‍പത്തിയിലെ സ്വകാര്യ സ്‌കൂളിലാണു സംഭവം. കയ്യില്‍ വെടിയേറ്റ വിദ്യാര്‍ഥിയെ ഉടനെ ആശുപത്രിയിലെത്തിച്ചു.

അഞ്ചു വയസ്സുകാരനു കൈത്തോക്ക് എവിടെ നിന്നു ലഭിച്ചുവെന്ന അന്വേഷണത്തിലാണു പൊലീസ്. സ്‌കൂള്‍ ബാഗില്‍നിന്ന് തോക്കെടുത്താണു വെടിയുതിര്‍ത്തതെന്നു സഹപാഠികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു നിര്‍ദേശം നല്‍കി.