- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം; വിവാദ നീക്കവുമായി അസം സര്‍ക്കാര്‍
ദിസ്പൂര്‍: ലൗ ജിഹാദ് കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങി അസം സര്‍ക്കാര്‍. വിവാദ നീക്കവുമായി അസം സര്‍ക്കാര്‍. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പെണ്‍കുട്ടികളെ വശീകരിക്കുന്നവര്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫേസ്ബുക്കില്‍ വ്യാജ പേരുകളില്‍ അക്കൗണ്ട് തുടങ്ങി പെണ്‍കുട്ടികളെ വശീകരിക്കുകയാണ്, വിവാഹം കഴിച്ച ശേഷമാണ് പലരും സത്യം തിരിച്ചറിയുന്നതെന്നും അസമില്‍ ഇത് വ്യാപകമാണെന്നും […]
ദിസ്പൂര്‍: ലൗ ജിഹാദ് കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങി അസം സര്‍ക്കാര്‍. വിവാദ നീക്കവുമായി അസം സര്‍ക്കാര്‍. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പെണ്‍കുട്ടികളെ വശീകരിക്കുന്നവര്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫേസ്ബുക്കില്‍ വ്യാജ പേരുകളില്‍ അക്കൗണ്ട് തുടങ്ങി പെണ്‍കുട്ടികളെ വശീകരിക്കുകയാണ്, വിവാഹം കഴിച്ച ശേഷമാണ് പലരും സത്യം തിരിച്ചറിയുന്നതെന്നും അസമില്‍ ഇത് വ്യാപകമാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഇത്തരം കേസുകളില്‍ ഇരയ്ക്കും നീതി ഉറപ്പാക്കണം, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പെണ്‍കുട്ടികളെ വശീകരിക്കുന്നവര്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കും. പിന്നാക്ക വിഭാ?ഗക്കാര്‍ക്ക് അവര്‍ക്കിടയില്‍ മാത്രം ഭൂമി കൈമാറ്റം ചെയ്യാനാകുന്ന രീതിയില്‍ നിയമം കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
സംസ്ഥാനത്തെ എസ് സി, എസ്ടി വിഭാ?ഗക്കാരുടെ ഭൂമി സംശയകരമായ രീതിയില്‍ വ്യാപകമായി ചിലര്‍ വാങ്ങിയെടുക്കുന്നതായും ഹിമന്ത ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായ നടപടികളില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ഹിമന്ത ബിശ്വ ശര്‍മ്മയെന്ന് സിപിഎം വിമര്‍ശിച്ചു. ജനങ്ങളെ വിദ്വേഷം കൊണ്ട് വിഭജിച്ച് മാത്രമേ ബിജെപിക്ക് നിലനില്‍പ്പൊള്ളൂവെന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു.