ശൈശവ വിവാഹങ്ങള്‍ തടയും; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും; സാമ്പത്തിക സഹായ പദ്ധതിയുമായി അസം സര്‍ക്കാര്‍
ഗുവാഹത്തി: ശൈശവ വിവാഹങ്ങള്‍ തടയുന്നതിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ക്ക് എല്ലാ മാസവും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ലോക് സേവാ ഭവനില്‍ ഭവനില്‍ തുടക്കമിട്ടു. സംസ്ഥാനത്തെ ശൈശവ വിവാഹങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി നിജുത് മൊയ്ന അസോണി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ പ്രയോജനം പത്ത് ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്ക് ലഭ്യമാക്കും. ആദ്യവര്‍ഷം […]
- Share
- Tweet
- Telegram
- LinkedIniiiii
ഗുവാഹത്തി: ശൈശവ വിവാഹങ്ങള്‍ തടയുന്നതിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ക്ക് എല്ലാ മാസവും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ലോക് സേവാ ഭവനില്‍ ഭവനില്‍ തുടക്കമിട്ടു. സംസ്ഥാനത്തെ ശൈശവ വിവാഹങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
മുഖ്യമന്ത്രി നിജുത് മൊയ്ന അസോണി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ പ്രയോജനം പത്ത് ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്ക് ലഭ്യമാക്കും. ആദ്യവര്‍ഷം ഖജനാവില്‍ നിന്ന് 300 കോടി രൂപയും അഞ്ച് വര്‍ഷക്കാലയളവിലേക്ക് 1500 കോടി രൂപയുമാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് പദ്ധതി യാഥാത്ഥ്യമാകുന്നതിലൂടെ സ്‌കൂളുകളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലും പെണ്‍കുട്ടികളുടെ പ്രവേശന അനുപാതം വര്‍ദ്ധിപ്പിക്കും, കൂടാതെ ഈ വര്‍ഷം 200,000 പെണ്‍കുട്ടികള്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുമെന്നും പ്രതീക്ഷിക്കുന്നു.
2019-21 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ 20-24 വയസ്സിനിടയിലുള്ള 31.8% സ്ത്രീകളും അമ്മമാരാണെന്ന് കണ്ടെത്തി നിയമപരമായി അംഗീകരിച്ച 18 വയസിനുമുന്‍പേ തന്നെ ഈ സ്ത്രീകളില്‍ ഭൂരിഭാഗവും വിവാഹം കഴിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പദ്ധതി കൂടുതല്‍ പെണ്‍കുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനും ഉചിതമായ പ്രായത്തില്‍ വിവാഹിതരാകുന്നതിനും ലക്ഷ്യമിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.