- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കും; സമിതി രൂപവത്കരിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശ് അധികൃതരുമായി സമിതി ആശയവിനിമയം നടത്തുമെന്നും ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും അമിത് ഷാ എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു. ബി.എസ്.എഫ്. ഈസ്റ്റേണ്‍ കമാന്‍ഡ് എ.ഡി.ജി. സമിതിക്ക് നേതൃത്വം നല്‍കും. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടേയും ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടേയും സുരക്ഷ ഉറപ്പു വരുത്താന്‍, കേന്ദ്രം നിയോഗിച്ച സമിതി ബംഗ്ലാദേശ് […]
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശ് അധികൃതരുമായി സമിതി ആശയവിനിമയം നടത്തുമെന്നും ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും അമിത് ഷാ എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
ബി.എസ്.എഫ്. ഈസ്റ്റേണ്‍ കമാന്‍ഡ് എ.ഡി.ജി. സമിതിക്ക് നേതൃത്വം നല്‍കും. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടേയും ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടേയും സുരക്ഷ ഉറപ്പു വരുത്താന്‍, കേന്ദ്രം നിയോഗിച്ച സമിതി ബംഗ്ലാദേശ് അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1200-ഓളം വരുന്ന, ഭീകരവാദികള്‍ അടക്കമുള്ള തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.