- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിലെ ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചയാളെ സൈന്യം വധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമിച്ചയാളെ സൈന്യം വധിച്ചു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പഞ്ചാബിലെ തന് തരണ്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാള്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സൈന്യം തിരികെ പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുന്നതില്‍ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിര്‍ത്തതെന്നാണ് ബിഎസ്എഫിന്റെ വിശദീകരണം. ജമ്മുവില്‍ ഉള്‍പ്പെടെ ഉണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം […]
ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമിച്ചയാളെ സൈന്യം വധിച്ചു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പഞ്ചാബിലെ തന് തരണ്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാള്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സൈന്യം തിരികെ പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുന്നതില്‍ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിര്‍ത്തതെന്നാണ് ബിഎസ്എഫിന്റെ വിശദീകരണം. ജമ്മുവില്‍ ഉള്‍പ്പെടെ ഉണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പഞ്ചാബില്‍ ഈ സംഭവം ഉണ്ടായത്.