- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐയിൽ പ്രായപരിധി 75 വയസ്സ്; പാർട്ടി കോൺഗ്രസ് കമ്മിഷൻ ഭേദഗതികളോടെ അംഗീകരിച്ചു
വിജയവാഡ: സിപിഐയിൽ പ്രായപരിധി നിർദ്ദേശം പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോടെ അംഗീകരിച്ചു. പാർട്ടി ദേശീയ-സംസ്ഥാന നേതൃത്വത്തിൽ 75 വയസ്സുവരെ ഭാരവാഹികളാകാം. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പ്രായപരിധി നിർണയിച്ച മാർഗ നിർദേശമാണ് തിരുത്തിയത്.
അസിസ്റ്ററന്റ് സെക്രട്ടറിമാരിൽ ഒരാൾ 50 വയസ്സിൽ താഴെയെന്നതും മറ്റൊരാൾക്ക് 65 വയസ്സ് പരിധിയെന്നതുമാണ് ഒഴിവാക്കിയത്. 75 വയസ്സുവരെയുള്ളവർക്ക് അസിസ്റ്റന്റ് സെക്രട്ടറിമാരാകാം. സംവരണ വിഷയത്തിലും പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തി.
സാമ്പത്തിക പിന്നാക്ക സംവരണം എന്നത് പാർട്ടി പരിപാടിയിൽ നിന്ന് ഒഴിവാക്കി. വി എസ് സുനിൽകുമാറിന്റെ ഭേദഗതി കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നടപ്പിലാക്കിയതിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. കേരള ഘടകം പ്രായപരിധി നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു
ന്യൂസ് ഡെസ്ക്