- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി 20 അധ്യക്ഷ സ്ഥാനം: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പുടിൻ
ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ, ജി 20 അധ്യക്ഷസ്ഥാനങ്ങൾ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡമിർ പുടിൻ. പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം സൃഷ്ടിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞുവെന്നും പുടിൻ പറഞ്ഞു.
.
ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75ാം വർഷമായിരുന്നു 2022. ഊർജം, സൈനിക സാ?ങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ വലിയ പദ്ധതികൾ സ്ഥാപിക്കാനും സാധിച്ചിട്ടുണ്ടെന്ന് പുടിൻ പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുതുവത്സര ആശംസകൾ നേരാനും പുടിൻ മറന്നില്ല.
ഷാങ്ഹായ് കോർപ്പറേഷൻ ജി 20 അധ്യക്ഷസ്ഥാനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും പുടിൻ വ്യക്തമാക്കി. നേരത്തെ യു.കെ അംബാസിഡറും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുവത്സര ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.
ന്യൂസ് ഡെസ്ക്