- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനത്തിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്കു ജാമ്യമില്ല
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്കു ജാമ്യമില്ല. ജാമ്യ ഹർജി ഡൽഹി കോടതി തള്ളി. മെട്രൊപൊളീറ്റൻ മജിസ്ട്രേറ്റ് കോമൾ ഗാർഗാണു മിശ്രയുടെ ഹർജി തള്ളിയത്.
അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മിശ്രയ്ക്കു ജാമ്യം നൽകുന്നതു ശരിയല്ലെന്ന നിരീക്ഷണത്തോടെയാണു ഹർജി തള്ളിയത്. ബെംഗളൂരുവിൽ സഹോദരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാത്രിയാണു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ച ഡൽഹി പട്യാല ഹൗസ് കോടതി, മിശ്രയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു ജയിലിലടച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story