- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കുടിയേറ്റ തൊഴിലാളികൾ ഭയപ്പെടേണ്ട; തമിഴ്‌നാട് സർക്കാരും ജനങ്ങളും സഹോദരങ്ങളായി കണ്ട് സഹായിക്കും'; സംരക്ഷണം ഒരുക്കുമെന്ന് സ്റ്റാലിൻ
ചെന്നൈ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥർ ആക്രമിച്ചെന്ന വാർത്ത തെറ്റാണെന്നും സ്റ്റാലിൻ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികൾ ഭയപ്പെടേണ്ട. ആരെങ്കിലും ഭീഷണിയുയർത്തിയാൽ ഹെൽപ് ലൈനിലേക്ക് വിളിക്കണം. തമിഴ്‌നാട് സർക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളായി കണ്ട് സഹായിക്കും സ്റ്റാലിൻ പറഞ്ഞു.
ബിഹാറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ അക്രമമുണ്ടായതായി തെറ്റായ വാർത്തകൾ പരത്തരുതെന്ന് ഇതിനോടകംതന്നെ ബിഹാർ സർക്കാരും തമിഴ്‌നാട് സർക്കാരും അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം വാർത്തകൾ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇരു സർക്കാരുകളും വ്യക്തമാക്കി.
വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിന് ഇരു സംസ്ഥാനങ്ങളുടെയും പൊലീസ് നിരന്തരം നിരീക്ഷണം നടത്തി വരികയാണ്. വാട്‌സാപ്പിൽ ഉൾപ്പെടെ ഇത്തരം സന്ദേശങ്ങൾ പ്രചരിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
മറുനാടന് മലയാളി ബ്യൂറോ