ന്യൂഡൽഹി: ജനീവയിലെ യു എൻ ആസ്ഥാനത്ത് 'ഇന്ത്യാ വിരുദ്ധ' പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഞായറാഴ്ച, എം.ഇ.എയുടെ സെക്രട്ടറി സഞ്ജയ് വർമ സ്വിസ് അംബാസഡറെ വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്.

''ജനീവയിലെ യു.എൻ കെട്ടിടത്തിന് മുന്നിൽ അടിസ്ഥാനരഹിതവും ക്ഷുദ്രകരവുമായ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ ഉയർത്തിയതായി'' ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജനീവയിലെ യു.എൻ ആസ്ഥാനത്തിന് സമീപമാണ് ഇന്ത്യയിൽ നിലനിൽക്കുന്ന ന്യൂനപക്ഷ, ദലിത് ആക്രമണങ്ങൾ സംബന്ധിച്ച ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.