- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലണ്ടനിൽ ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത് നിർഭാഗ്യകരം'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
ഹുബ്ബള്ളി: കേംബ്രിജ് സന്ദർശന വേളയിൽ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''ലണ്ടൻ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തിനുമേൽ ചോദ്യങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരമാണ്'' എന്ന് പ്രധാനമന്ത്രി പറഞ്ഞു.
''ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ഒരു ശക്തിക്കുമാകില്ല. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കാൻ ചിലരുടെ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവർ ഭഗവാൻ ബസവേശ്വരയെയും കർണാടകയിലെ ജനങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അപമാനിക്കുകയാണ്. കർണാടകയിലെ ജനങ്ങൾ ഇതിൽനിന്ന് വിട്ടുനിൽക്കണം'' അദ്ദേഹം പറഞ്ഞു.
''ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവാണ്. ലണ്ടനിൽ ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത് നിർഭാഗ്യകരമാണ്. ചിലർ ഇന്ത്യയുടെ ജനാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്യുന്നു'' അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേംബ്രിജ് സർവകലാശാലയിലെ പ്രസംഗത്തിനിടെ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകർക്കാൻ ബിജെപി ശ്രമിക്കുന്നതായി രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രിയുടെ പരാമർശം.




