- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജ ഏറ്റുമുട്ടലിലൂടെ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥന് 31 വർഷത്തിനു ശേഷം ജീവപര്യന്തം
ബറേലി: വ്യാജ ഏറ്റുമുട്ടലിലൂടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥന് 31 വർഷത്തിനു ശേഷം ജീവപര്യന്തം തടവ വിധിച്ചു. 1992 ജൂലൈ 23നാണ് താന കോട്?വാലിയിലെ എസ്‌ഐ ആയിരുന്ന യുധിഷ്ഠർ സിങിനാണ് കോടതി ജീവപര്യന്തം വിധിച്ചത്. ഇയാൾസ്വയരക്ഷയ്ക്ക് എന്ന പേരിൽ ലാലി എന്ന മുകേഷ് ജോഹ്‌റിയെ (21) വെടിവച്ചുകൊല്ലുകയായിരുന്നു.
മുകേഷിന്റെ മാതാവ് ചന്ദ്ര ജോഹ്‌റി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നു നടത്തിയ സിഐഡി അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ബിരുദ വിദ്യാർത്ഥിയായിരുന്നു മുകേഷ്. നഗരത്തിലെ ബഡാ ബസാറിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്ന വഴിക്ക് മദ്യക്കടയുടെ മുന്നിൽ മൂന്ന് പേർ വഴക്കുണ്ടാക്കുന്നതു കണ്ടെന്നും താൻ ഇടപെട്ടപ്പോൾ മുകേഷ് വെടിവച്ചെന്നും ആണ് എസ്‌ഐ വാദിച്ചത്. തുടർന്ന് സ്വയരക്ഷയ്ക്കാണ് വെടിയുതിർത്തത്.
അതേസമയം, ഡ്യൂട്ടിയിൽ അല്ലാതിരുന്ന യുധിഷ്ഠർ സർവീസ് റിവോൾവർ ദുരുപയോഗം ചെയ്‌തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുന്നിൽ നിന്ന് വെടിവച്ചുവെന്നാണ് എസ്‌ഐ പറഞ്ഞതെങ്കിലും പിന്നിൽ നിന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തെളിയിച്ചു. മുകേഷിനെ വധിച്ച ശേഷം മോഷണവും കൊലപാതകശ്രമവും അടക്കമുള്ള കേസുകളും യുവാവിന്റെ പേരിൽ ചുമത്തിയിരുന്നു. അഡിഷനൽ സെഷൻസ് ജഡ്ജി പശുപതിനാഥ് മിശ്രയാണ് ശിക്ഷ വിധിച്ചത്.



