- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരം ഉറപ്പിക്കാൻ സിദ്ദുവിന്റെ നീക്കം; ചരൺജിത്ത് സിങ് ചന്നി കോൺഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം; ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയേക്കുമെന്ന് അഭ്യൂഹം. ചന്നി പഞ്ചാബിലെ ചില ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. . എന്നാൽ കോൺഗ്രസ് നേതൃത്വം ചന്നിയെ അനുയയിപ്പാക്കുനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി തിരിച്ചെത്തിയതിന് പിന്നാലെയാണ് ചന്നി ബിജെപിയിൽ ചേരുന്നതായി അഭ്യൂഹം ഉയർന്നത്. ഇതിനിടെ കഴിഞ്ഞദിവസം ശശി തരൂർ എംപി ചന്നിയെ സന്ദർശിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനുനയ നീക്കമാണോ സന്ദർശനത്തിന് പിന്നിലെന്ന് വ്യക്തമല്ല. വ്യാഴാഴ്ച ഖറാറിലെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
സംസ്ഥാന കോൺഗ്രസിൽ മറ്റൊരു അധികാര കേന്ദ്രമായി മാറാനുള്ള നീക്കങ്ങളാണ് നവജ്യോത് സിങ് സിദ്ദു നടത്തുന്നത്. ജയിൽ മോചിതനായതിന് പിന്നാലെ സിദ്ദു രാഹുൽ, പ്രിയങ്ക, ഖാർഗെ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
അരമരീന്ദർ സിങ്ങിന് പകരക്കാരനായി മുഖ്യമന്ത്രി കസേരയിൽ എത്തിയ ചന്നി 2022-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷ്യനായിരുന്നു.
എന്നാൽ, മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസെ വാലയുടെ ഗ്രാമത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി വാർത്തകളിൽ ഇടംനേടിയ ചന്നി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വീണ്ടും പ്രവേശിക്കുകയായിരുന്നു. ഒരു രാത്രി അദ്ദേഹം സിദ്ധു മൂസെ വാലയുടെ മാതാപിതാക്കൾക്കൊപ്പം തങ്ങുകയും ചെയ്തു. ഇത് പാർട്ടിയിൽ ചില അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു.
അഭിപ്രായ ഭിന്നതൾക്കിടെ ജലന്ധർ ലോക്സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചന്നിയെ പ്രചാരണത്തിനിറക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നുണ്ട്. ജലന്ധറിൽ ശക്തമായ സാന്നിധ്യമുള്ള രവിദാസിയ/ആദി-ധർമ്മി സമുദായങ്ങളിൽ ചന്നിക്കുള്ള സ്വാധീനമാണ് അദ്ദേഹത്തെ പ്രചാരണത്തിനിറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്. ജലന്ധർ മണ്ഡലത്തിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും കോൺഗ്രസിന് ജയിക്കാനായിരുന്നു.
ചന്നിയും ഈ സീറ്റിൽ മത്സരിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ജലന്ധർ മണ്ഡലത്തിൽ ഒന്നുരണ്ടുവട്ടം ചുറ്റിക്കറങ്ങിയെങ്കിലും തിരഞ്ഞെടുത്ത ചില യോഗങ്ങളിൽ മാത്രം ഒതുങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ